മകനെ കാണാതായതായി പിതാവിന്റെ പരാതി

കാസര്‍കോട്: യുവാവിനെ കാണാതായതെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മടിക്കൈ, ചതുരക്കിണറിലെ ഷമ്മ ഒളവലിന്റെ മകന്‍ ജൂലില്‍ സെബാസ്റ്റ്യ(24)നെയാണ് കാണാതായത്. നീലേശ്വരം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മകന്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page