ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണു; രക്ഷകരായി കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സും പൊലീസും

കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണു. വിവരം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 12 മണിയോടെ പനത്തടി, കുണ്ടുപ്പള്ളിയിലാണ് സംഭവം. പാറക്കടവിലെ സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രശാന്ത് എന്ന യുവാവാണ് കിണറ്റില്‍ വീണത്. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗം എം ഷിബു സ്ഥലത്തെത്തി. തുടര്‍ന്ന് രാജപുരം പൊലീസും കുറ്റിക്കോല്‍ ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു.
സീനിയര്‍ ഫയര്‍മാന്‍ സജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി റസ്‌ക്യു നെറ്റ് ഉപയോഗിച്ച് പ്രശാന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. രാജപുരം പൊലിസും എത്തിയിരുന്നു.വീഴ്ചയില്‍ നിസാര പരിക്കേറ്റ പ്രശാന്തിനു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വീട്ടിലെത്തിച്ചു.
വറ്റി വരണ്ടു കിടന്നിരുന്ന കിണറില്‍ വേനല്‍മഴ പെയ്തതിനെ തുടര്‍ന്നാണ് വെള്ളം നിറഞ്ഞത്. അതിനാലാണ് പ്രശാന്ത് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടതെന്ന് പഞ്ചായത്തംഗം ഷിബു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page