കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 14 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു.സി.മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയാണ് മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫെബ.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്ന ബിജു സഹോദരിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.







