വിനോദ സഞ്ചാരികളേ, ഇതിലേ… ഇതിലേ… ; ടൂറിസം വികസന പ്രതീക്ഷയിൽ ചെമ്പരിക്ക ബീച്ച്

കാസർകോട് : വിനോദ സഞ്ചാരികളെ ചെമ്പരിക്ക ബീച്ച് മാടി വിളിക്കുന്നു.ഏറെ നാളത്തെ മുറവിളി ക്കൊടുവിൽ നാട്ടുകാർക്ക് പ്രതീക്ഷ നൽകി ചെമ്പിരിക്ക ബീച്ച് ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ സന്ദർശിച്ചു. ചെമ്മനാട് പഞ്ചായത്തിലാണ് വശ്യമായ ചെമ്പരിക്ക ബീച്ച്.
കടലിനോട് ചേർന്നുള്ള പാറക്കല്ലുകല്ലുകളാണ് ചെമ്പരിക്ക ബീച്ചിന്റെ ആകർഷകം.2 കിലോമീറ്ററുകളോളം നീണ്ടു നിവർന്ന മനോഹര തീരത്തിൽ ദിവസേന നൂറുകണക്കിനാളുകൾചെമ്പരിക്ക ബീച്ചിൽ എത്തുന്നു.വിദേശ സഞ്ചാരികൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു.പാറക്കല്ലുകൾ പരന്നുകിടക്കുന്ന കടൽ ചെമ്പരിക്ക ബീച്ചിന്റെ മറ്റൊരു മനോഹാരിതയാണ്.

ചെമ്പരിക്ക ബീച്ചിലെ “കല്ലുമ്മക്കായ” രുചിക്കാൻ എത്തുന്നവർ ഏറെയാണ്.ഒപ്പം സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യവും നാട്ടുകാർ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ബേക്കൽ .ബീച്ച് കഴിഞ്ഞാൽ ഏറെ ടൂറിസം സാധ്യതയുള്ള ബീച്ച് ചെമ്പരിക്കകയാണ്. ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനായി ടൂറിസം വകുപ്പ് ഡയറക്ടർ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും, ഭരണാനുമതി നൽകുകയും ചെയ്തിട്ടുണ്ട്.മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരു ക്കുമെന്ന് പഞ്ചായത്തു ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. തീരദേശ നിയന്ത്രണവുമായി ബന്ധപ്പെട്ടവ്യവസ്ഥകൾ പാലിച്ചാൽ പദ്ധതി പ്രവർത്തനം വേഗത്തിലാകും.
വിപുലമായ പാർക്കിംഗ് സൗകര്യം, ആധുനിക ശുചിമുറി, നടപ്പാത, ഇരിപ്പിടം, രാത്രികാലങ്ങളിൽ സന്ദർശകർക്ക് ബീച്ചിൽ ചിലവഴിക്കാൻ ലൈറ്റിംഗ് സൗകര്യം,ലഘു ഭക്ഷണ ശാല, പ്രവേശന കവാടം എന്നിവ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കളക്ടറുടെ സന്ദർശനത്തോടെ ടൂറിസം പദ്ധതികൾക്ക് ജീവൻ വെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page