പാലക്കാട്: മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ചന്ദ്രന്‍(45) എന്നയാളാണ് മരിച്ചത്.
ചന്ദ്രനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. അതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ചന്ദ്രന് പെട്ടെന്ന് ഓടാന്‍ കഴിഞ്ഞില്ല. അടുത്തെത്തിയ കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചന്ദ്രന്‍ നേരത്തെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. സ്ഥലത്ത് ആക്രമണം പതിവല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതുകൊണ്ട് ചൂടുകാലങ്ങളില്‍ ആളുകള്‍ മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നത് പതിവാണെന്ന് ഇവര്‍ പറഞ്ഞു.







