കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ്; പവന് 720 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. പവന് 720 രൂപയാണ് കൂടിയത്.
ഗ്രാമിന് 90 രൂപ വര്‍ധിച്ച് 14,880 രൂപയായി. ഇന്ന് 1,19,040 രൂപയാണ് 22 ഗ്രാം സ്വര്‍ണത്തിന്റെ വില.
ബുധനാഴ്ച രാവിലെ ചരിത്രത്തില്‍ ആദ്യമായി പവന് ഒറ്റയടിക്ക് 10,200 ഉയര്‍ന്നിരുന്നു. വൈകിട്ട് 4800 രൂപ ഇടിയുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പുതിയ മാറ്റത്തിന് കാരണം. രൂപ മൂല്യം ഇടിയുമ്പോള്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരിക്കും. ആഗോള വിപണിയില്‍ ഡോളറുമായി രൂപ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ഈ അവസ്ഥയാണ് ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും കേരളത്തില്‍ വില ഉയരാന്‍ കാരണം. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണം വില കുറയും. അതിന് സാധ്യത കാണുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page