ബോവിക്കാനം അബുൽ കലാം ആസാദ് മിനിസ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടം ഉദ്ഘാടനം ചെയ്തു

കാസർകോട് : ബോവിക്കാനം മൗലാനാ അബുൽ കലാം ആസാദ് മിനിസ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.കെ പുഷ്പ കുമാരി സ്വാഗതം പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത്‌ അംഗം ജസ്‌ന മനാഫ്, മുളിയാർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശാന്തിനിദേവി കെ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ റഹ്‌മാൻ, ലുബ്‌ന മുനീർ, അനന്യ എം., രേണുക ടി., രമേശൻ, മിസിരിയ റഫീഖ്, നസീർ , പാർട്ടി പ്രതിനിധികളായ സി. അശോക് , ബി.എം അബൂബക്കർ, സുധീഷ് ഇ. പങ്കെടുത്തു. ബി.സി കുമാരൻ നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page