ഖത്തറില്‍ ഇന്ത്യക്കാരായ 2 കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശി അഫ്‌സല്‍ കാഹിറുദീന്‍ ബഡെ – റുബൈന ദമ്പതികളുടെ മകന്‍ അഹമ്മദ് അഫ്‌സല്‍ ബഡെ (9 ), ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശി- സുമയ്യ ബാനു ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്.

മുറൈഖ പ്രദേശത്തെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആമീര്‍ മുഹമ്മദിന്റെ വീട്ടില്‍ കളിക്കാനെത്തിയതായിരുന്നു അഹമ്മദ് അഫ്സല്‍ ബഡെ. തുടര്‍ന്ന് ഇരുവരും പൂളില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page