പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു; മുന്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയും ഇനി സഭയില്‍ നേര്‍ക്കുനേര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കും. സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നില്‍ നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. കെ.എന്‍ ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. ഒടുവില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page