കാസര്‍കോട്: എക്‌സൈസ് വിമുക്തി മിഷന്റെഭാഗമായി കുമ്പള എക്‌സൈസ്, പുത്തിഗെ ഗ്രാമപഞ്ചായത്ത്, വുമണ്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ,ഐ സി ഡി എസ് മഞ്ചേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സീതാംഗോളിയില്‍ വേനല്‍ച്ചിരി സമ്മര്‍ ക്യാമ്പ് നടത്തി. കുട്ടികളെ ലഹരിമാഫിയയുടെ പിടിയില്‍ നിന്നു മുക്തമാക്കുന്നതിനുള്ള അവബോധന ക്ലാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത്ത് കൈകാര്യം ചെയ്തു.
പി എസ് എസ് സ്വാതി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ടി പി അഞ്ജുഷ സംസാരിച്ചു.






