വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

കോഴിക്കോട്: വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയില്‍ നിന്ന് വനഭൂമിയുടെ സര്‍വ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചര്‍മാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സര്‍വ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചര്‍മാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്.

വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തില്‍ വനംവകുപ്പ് സ്‌ക്വാഡ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ വയനാട് പടിഞ്ഞാറേത്തറയില്‍ എത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page