ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി സതീശന് അഭിന്ദനങ്ങള്‍ നേരുന്നു, കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ അഭിപ്രായം അറിയാന്‍ ഇന്നും ഖര്‍ഗെ വിളിച്ചിരുന്നു, തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും. ഇനി അഞ്ചു വര്‍ഷം യു.ഡി.എഫിന്റെ ഭരണമാണ്, ജനവിധി മാനിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നും നേതാക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page