തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഒന്നൊന്നായി നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി സംബന്ധിച്ച എ ഐ സി സി പ്രഖ്യാപനം വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ പദവി ദൈവ നിയോഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ടീം യു ഡി എഫിന്റെ വിജയമാണ്. വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. ചെന്നിത്തല പ്രിയപ്പെട്ട നേതാവാണ്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ചെന്നിത്തലയോടും കെ സി വേണുഗോപാലിനോടും നന്ദിയുണ്ട്. പുതു കേരളം കെട്ടിപ്പടുക്കുന്നതിനു പുതിയ ടീം ഉണ്ടാക്കും- അദ്ദേഹം പറഞ്ഞു.







