തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്നു വേട്ട; ചെറുക്കള സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വൻമയക്കു മരുന്നുവേട്ട. 66 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ്, ചെറുക്കളയിലെ എം പി നിഹാല്‍ (18), ഞാറ്റുവയലിലെ അബ്ദുല്‍ ഫത്താഹ് (19) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും അറസ്റ്റു ചെയ്തത്. മയക്കുമരുന്നു വിതരണ ശൃംഖലയിലെ കണ്ണികളായ ഇരുവരും ഏറെ കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പട്രോളിംഗിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അസീസ്, പി കെ രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ കെ മുഹമ്മദ് ഹാരിസ്, ടി വി വിജിത്ത്, സി ഇ ഒ മാരായ കലേഷ്, എം പ്രകാശന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page