കാസര്‍കോട്: പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചു.
പരാതിക്കാരിയായ 21കാരിയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 21കാരനും ഒരേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.







