ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചു; ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

കാസര്‍കോട്: ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കുഞ്ഞിപ്പുളിക്കാലിലെ രമേശന്‍ (56) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് സംഭവം. വീട്ടിലെ വയറിംഗ് സംബന്ധിച്ച് അറ്റക്കുറ്റപ്പണിക്കെത്തിയതായിരുന്നു രമേശന്‍. ഈ സമയത്ത് 21 കാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിക്കിടയില്‍ പ്രതി യുവതിയെ കയറിപിടിക്കുകയായിരുന്നുവെന്നു പറയുന്നു.രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ യുവതി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page