കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച; എം.എല്‍.എമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സതീശന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരെത്തും. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സര്‍ക്കാര്‍ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ സതീശനെ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും സതീശനൊപ്പമുണ്ടായിരുന്നു. നിയമസഭ കക്ഷി യോഗത്തില്‍ വി.ഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി. എ.ഐ.സി.സി തീരുമാനം ദീപദാസ് മുന്‍ഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണിജോസഫും മുകള്‍ വാസനിക്കും വി.ഡി സതീശനും സംസാരിച്ചു. യോഗത്തില്‍ കെ.സി വേണുഗോപാലിന്റെ സേവനം സതീശന്‍ എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തില്‍ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്തു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ സതീശന്‍ നിരീക്ഷകര്‍ക്കും ദീപദാസ് മുന്‍ഷിക്കും നന്ദി പറഞ്ഞു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.അതേസമയം, വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പുകഴ്ത്തി മുകുള്‍ വാസ്‌നിക് സംസാരിച്ചു. സതീശന്‍ മികച്ച നേതാവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങഉുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതിയ നേതാവിന് കഴിയും. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തില്‍ കെ.സിക്കും വലിയ പങ്കുണ്ട്. കേരളം മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മുകുള്‍ വാസ്‌നിക്കിന്റെ അഭിനന്ദനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page