ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി; രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു
ലണ്ടന്‍: ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി നിഖില്‍ ഷെറിന്‍ തമ്പി(40)യാണ് വന്‍ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡണ്‍ ബോറോ കൗണ്‍സിലിലെ കൂള്‍സ്ഡണ്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ലാണ് നിഖില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. 2022 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2,105 വോട്ടുകളോടെയാണ് അദ്ദേഹം കൂള്‍സ്ഡണ്‍ ടൗണില്‍ നിന്ന് …