കാസര്‍കോട്: കാസര്‍കോട് rറെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. മലപ്പുറം, പരപ്പനങ്ങാടി, പുത്തരിക്കല്‍ സ്വദേശിയും മുളിയാര്‍ അക്കര ഫൗണ്ടേഷന്‍ സി ഇ ഒ യുമായ മുഹമ്മദ് ജാസിറിന്റെ ബൈക്കാണ് മോഷണം പോയതി. മെയ് രണ്ടിന് വൈകുന്നേരം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് നാട്ടിലേയ്ക്ക് പോയതായിരുന്നുപരാതിക്കാരന്‍. നാലാം തീയ്യതി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയകാര്യം അറിഞ്ഞത്. സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.






