മുന്നാട്ടെ റിട്ട. ബാങ്ക് ജീവനക്കാരന്‍ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, കമ്മാളംകയയിലെ റിട്ട.ബാങ്ക് ജീവനക്കാരന്‍ ടി ബാല(70)നെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ താഴെയിറക്കി ബേഡഡുക്ക താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് മുന്നാട് ശാഖയിൽ ജീവനക്കാരനായിരുന്നു ബാലന്‍. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ഭാര്യ: നളിനി. മക്കള്‍: ബി.കെ ബീനീഷ്, ബികെ ബിനിത. മരുമക്കള്‍: അമല്‍, മീനു. സഹോദരങ്ങള്‍: ടി കുഞ്ഞിക്കണ്ണന്‍, ടി കൃഷ്ണന്‍(ബംഗ്‌ളൂരു), ടി. കുഞ്ഞമ്മ, ടി. ശാരദ, ടി. ശ്യാമള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page