വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വര്‍ഷത്തിന് ശേഷം പിടികൂടി

മലപ്പുറം: വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വര്‍ഷത്തിന് ശേഷം പിടികൂടി. പാണ്ടിക്കാട് സ്വദേശിയായ വ്യാപാരി മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റാണ(33)യാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളെ ഒഡീഷയില്‍ നിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്.

2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒഡീഷയില്‍ നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page