ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. പൊള്ളാച്ചി പാതയിലുണ്ടായ അപകടത്തില്‍ ബൈക്കിന് തീപിടിച്ച് വിഷ്ണു, കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഇലപ്പുള്ള പേട്ട ജംഗ്ഷന് സമീപമാണ് അപകടം.

ഇരുവരും ചേര്‍ന്ന് കന്നുകാലി ഫാം നടത്തിവരികയായിരുന്നു. കന്നുകാലികള്‍ക്ക് തീറ്റ നല്‍കിയതിനുശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page