കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 32 കാരിയുടെ പരാതി പ്രകാരം വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസ് എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. ഒരു മാട്രി മോണിയൽ സൈറ്റ് വഴിയാണ് യുവതിയും മുഹമ്മദ് ഷമ്മാസും പരിചയത്തിലായത്. പിന്നീട് യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി എട്ടര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. പിന്നീട് ഷമ്മാസ് അകല്‍ച്ച പാലിക്കുകയും ബന്ധത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയുമായിരുന്നുവത്രെ. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായതും പൊലീസില്‍ പരാതി നല്‍കിയതും.






