ആര്‍ത്തവത്തിന് ചികിത്സതേടിയെത്തി; കുത്തിവയ്പ്പിന് പിന്നാലെ കാലിന് തളര്‍ച്ച; കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ യുവതിയുടെ പരാതി

പാലക്കാട്: ആര്‍ത്തവത്തിന് ചികിത്സതേടിയെത്തിയ യുവതിയുടെ കാലിന് തളര്‍ച്ച അനുഭവപ്പെട്ടതായി പരാതി. കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ കുഴല്‍മന്ദം സ്വദേശിയായ അലീമയാണ് പരാതി നല്‍കിയത്. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടായ കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് അലീമ ആശുപത്രിയിലെത്തിയത്. അവിടെ വച്ച് കുത്തിവയ്പ്പ് എടുത്തു. പിന്നാലെ വയറുവേദന കുറഞ്ഞെങ്കിലും കാലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോള്‍ അലീമ നടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് തന്റെ കാലുകളുടെ തളര്‍ച്ചയ്ക്ക് കാരണമെന്നാണ് അലീമ പറയുന്നത്. അലീമയുടെ പരാതിയില്‍ പാലക്കാട് ഡിഎംഒ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ടുമാസം മുമ്പ് നടന്ന സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് അലീമ പറയുന്നു. കാലിന്റെ തളര്‍ച്ച മാറ്റാന്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയാണ് അലീമ. ദിവസവേതന ജോലിക്കാരനാണ് അലീമയുടെ ഭര്‍ത്താവ്. ഇല്ലതെല്ലാം വിറ്റുപെറുക്കിയാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും ഇനി തന്റെ കയ്യില്‍ വില്‍ക്കാനായി ഒന്നുമില്ലെന്നും അലീമയുടെ ഭര്‍ത്താവ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page