ന്യൂഡൽഹി: ഇന്ധന വില രാജ്യത്ത് വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. എണ്ണക്ക മ്പനികളും പെട്രോളിയം – ധനകാര്യമന്ത്രാലയങ്ങളും ഇതു സംബന്ധിച്ചു ചർച്ച തുടരുന്നതായി റിപ്പോർട്ടുണ്ട്. ഇറാൻ- അമേരിക്കൻ സംഘർഷത്തെ തുടർന്ന് ലോക വ്യാപകമായി ക്രൂഡോയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ നഷ്ടമായിട്ടുണ്ടെന്ന് പറയുന്നു. വില വർദ്ധനവ് കേന്ദ്രം അംഗീകരിച്ചാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ ഉയർന്നേക്കുമെന്നാണ് സൂചന. വീട്ടാവശ്യത്തിനുള്ള എൽ പി ജി ക്കു 50 രൂപ വരെ ഉയർന്നേക്കുമെന്നു അഭ്യുഹമുണ്ട്.







