കാസര്‍കോട്: സഹോദരിയുടെ വീട്ടിലെത്തിയ ടാപ്പിംഗ് തൊഴിലാളിയെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള, വാണിനഗര്‍, ബൈലുമൂലയിലെ പരേതനായ നാരായണനായികിന്റെ മകന്‍ കെ. ബാലകൃഷ്ണ നായിക് (40) ആണ് ജീവനൊടുക്കിയത്.
സഹോദരി സുനിതയുടെ പൈവളിഗെ, ബോളങ്കളയിലുള്ള വീട്ടിനടുത്തെ ഷെഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ടാപ്പിംഗ് തൊഴിലാളിയായ ബാലകൃഷ്ണ തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം വീടിനു സമീപത്തെ ഷെഡിലേക്ക് വിശ്രമിക്കാന്‍ പോയതായിരുന്നു. പിന്നീടാണ് തൂങ്ങി യനിലയില്‍ കാണപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റു സഹോദരങ്ങള്‍: ബാലചന്ദ്രനായിക്, സുജിത. ജാനകിയാണ് മാതാവ്.






