വാടക ചോദിച്ചു; കെട്ടിടം ഉടമ വിറകു കഷണം കൊണ്ട് മർദ്ദനമേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം: വീടിന്റെ വാടക ചോദിച്ചതിൽ പ്രകോപിതനായ വാടകക്കാരൻ കെട്ടിടമുടമയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന വിറകു കഷണം കൊണ്ട് മർദ്ദിച്ചു. കവടിയാർ നന്ദൻ കോട്ടെ വീട്ടുമയെയാണ് വാടകക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി മരക്കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടക താമസക്കാരൻ വലിയ മലയിലെ പ്രേം കുമാറി (49) നെ പോലീസ് അറസ്റ്റ് ചെയ്തു. കൈകൾക്കും തലക്കും മുഖത്തും സാരമായി പരിക്കേറ്റ കെട്ടിടമുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അക്രമത്തിൽ കെട്ടിടമുടമയുടെ കൈകൾക്കും മുഖത്തിനും തലയ്ക്കും നാരമായി പരിക്കേറ്റിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page