കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കൊച്ചി: കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. ചമ്പക്കര കനാലില്‍ ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടുമാണ് വേഷം.

മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കരയ്ക്കടുപ്പിച്ചു. മരിച്ച ആളെ തിരിച്ചറിയാന്‍ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പരിശോധിക്കുമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page