ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരന്‍(56) ആണ് മരിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ തൊട്ടുമുമ്പിലാണ് ഓട്ടോ സ്റ്റാന്‍ഡ്. അതിന് സമീപത്തായി മുരളീധരന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലായിരുന്നു മുരളീധരനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വായ്പ മുടങ്ങിയതിനാല്‍ കഴിഞ്ഞദിവസം ബജാജ് ഫൈനാന്‍സില്‍ നിന്നു ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ മുരളീധരനെ ഭീഷണി പ്പെടുത്തിയാണ് മടങ്ങിയതെന്നു സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് മുരളീധരനെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page