പാലക്കുന്നിലെ തട്ടുകടയിലേയ്ക്ക് ജോലിക്കു പോയ യുവതിയെ കാണാതായി; തളിപ്പറമ്പ് സ്വദേശിക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: ഏഴുവയസുള്ള മകളെയും കൂട്ടി തട്ടുകടയിലേയ്ക്ക് ജോലിക്കു പോയ യുവതിയെ കാണാതായതായി പരാതി. ബേക്കല്‍, ബീച്ച് റോഡിലെ രമണി നിലയത്തില്‍ എസ് പ്രദീപിന്റെ ഭാര്യ ബേബി (40), ഏഴുവയസുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് ബേബി മകളെയും കൂട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ബേബി തളിപ്പറമ്പ് സ്വദേശിയായ ബൈജു എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page