കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങിതട്ടിപ്പ്; സ്വകാര്യ ധനകാര്യ കമ്പനിക്കും മാനേജർ ഉൾപ്പെടെ അഞ്ച് പേർക്കെ തിരെ കേസ്
കണ്ണൂര്‍:കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് ലക്ഷങ്ങള്‍ സ്വീകരിച്ചശേഷം തുക തിരിച്ചുനല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകളും മാനേജരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിച്ചുവന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാജു മാത്യു, മാനേജിംഗ് ഡയറക്ടര്‍ പത്തനംതിട്ടയിലെ രാജു ജോര്‍ജ് നെടുംപറമ്പില്‍, പാര്‍ട്ണര്‍മാരായ ഗ്രേസ് രാജു, അലന്‍ ജോര്‍ജ്, ആന്‍സണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആലക്കോട് സ്വദേശികളായ തുണ്ടത്തില്‍ മാത്യു ജോസഫ്, മിനി തോമസ്, ജാന്‍സി …