വാടകവീട്ടില്‍ 25കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: 25കാരിയായ സേലം സ്വദേശിനിയെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്തൂര്‍ പൊത്തനായകന്‍ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി ആണു മരിച്ചത്. തെന്നടി ബസാര്‍ വിവേകാനന്ദ റോഡിലെ വാടകവീട്ടില്‍ കഴിഞ്ഞദിവസം രാത്രിയാണു കൃഷ്ണവേണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷത്തോളമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുകയാണ് കൃഷ്ണവേണിയുടെ കുടുംബം.

ഭര്‍ത്താവ് ആത്തൂര്‍ സ്വദേശി മണികണ്ഠന്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. തൊട്ടടുത്ത മുറിയിലെ താമസക്കാരാണ് കൃഷ്ണവേണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന സംശയത്തില്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.

ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി സജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധനാ സംഘങ്ങളും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. അമ്മ: കാവേരി. അച്ഛന്‍: വെങ്കിടാചലം. സഹോദരങ്ങള്‍: മണികണ്ഠന്‍, മലര്‍, സെല്‍വി, ചിന്നയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page