നെല്ലിക്കുന്ന് ഗേൾസ് സ്കൂളിൽ മീറ്റ് ആന്റ് ഫെസ്റ്റ് നടത്തി

കാസർകോട്: നെല്ലിക്കുന്ന് ജി.വി. എച്ച്. എസ്.എസിലെ
പൂർവ്വ വിദ്യാർത്ഥിനി സംഘടന മീറ്റ് ആൻഡ് ഫെസ്റ്റ്നടത്തി. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സഹപാഠികൾ പഴയ വികൃതികളും ഓർമ്മകളും പങ്കുവെച്ചപ്പോൾ വിദ്യാലയ മുറ്റം വീണ്ടും കൗമാരത്തിന്റെ ആവേശത്തിലായി.
ജീവകാരുണ്യ പ്രവർത്തകയും ഒ.എസ്.എ. പ്രസിഡന്റുമായ സാബിറ എവറസ്റ്റിന്റെ അധ്യക്ഷതയിൽ ഡി.ഇ.ഒ. സബിത പി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണം സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രവീണ ദേവി കെ. വി, ഹെഡ്മാസ്റ്റർ എം. പ്രിയ, വി.എച്ച് .എസ്.സി. പ്രിൻസിപ്പൽ ശ്രീജ ആർ.എസ് ,
എസ് എം സി ചെയർമാൻ ഹസൈനാർ തളങ്കര, ഒ.എസ്.എ.സെക്രട്ടറി സാഹിറ വിന്നർ, ട്രഷറർ എ.കെ.ഫൗസിയ ഫാറൂഖ് ,
വൈസ് പ്രസിഡണ്ട് മറിയം ഒ.ക്കെ, ജുവൈരിയ അഷറഫ്, ഭാരവാഹികളായ കമറുന്നിസ കടവത്ത്, കുശലകുമാരി, പ്രേമ രത്ന, സംഷാദ്, മെഹറുന്നിസ, റുക്കിയ ടി ഇ, സുമയ്യാ, റൈഹാന, ഹാജറ, സാജിത, അനീസ, ഉമൈമ, ഫൗസിയ, റിസ്ലിലി, ഷമീന സംസാരിച്ചു, റെജുല ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
മാലിക് ദിനാർ യത്തീംഖാനയിൽ നിന്ന് 60ലേറെ കുട്ടികളും ഈ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page