മഞ്ചേരി: വിവാഹദിവസം വധുവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്ത് അഗ്നിശമനസേന. വിവാഹ സത്ക്കാരത്തിനിടെ വിരലില്‍ വേദന അനുഭവപ്പെട്ട നവവധു മോതിരം ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ വിവരം ബന്ധുക്കളെ അറിയിച്ചു. ഇതിനിടെ വേദന കൊണ്ട് കൈവിരല്‍ വീര്‍ത്തുവരാനും തുടങ്ങി. പിന്നാലെ നവവരനൊപ്പം യുവതി മഞ്ചേരി അഗ്‌നിരക്ഷാ നിലയത്തില്‍ എത്തി.
തുടര്‍ന്ന് ജീവനക്കാര്‍ മോതിരം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇരുവര്‍ക്കും ഉദ്യോഗസ്ഥര്‍ വിവാഹ ആശംസകള്‍ നേരുകയും ചെയ്തു. ഉബൈദുള്ള എംഎല്‍എയുടെ സഹോദര പുത്രിയാണ് വധു.







