കളായി പുഴയില്‍ നിന്ന് മണല്‍ മോഷ്ടിച്ചു കടത്തി; ടിപ്പറുമായി ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: വൊര്‍ക്കാടി , കളായി പുഴയില്‍ നിന്നു മോഷ്ടിച്ചു കടത്തുകയായിരുന്ന മണലുമായി ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറിയും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബണ്ട്വാള്‍ പനേല്‍ പജീറിലെ ,വോണ്ട മജല്‍ സ്വദേശി റാഷിദി(19) നെയാണ് മഞ്ചേശ്വരം എസ് ഐ കെ ജി രതീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 9.30ന് കോണി ബയലില്‍ വച്ചാണ് മണലുമായി ഡ്രൈവറെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘത്തില്‍ എ എസ് ഐ പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍, ഡ്രൈവര്‍ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page