ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിനിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നിൽക്കുന്ന ചർച്ചകളിൽ പുതിയ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ആശങ്കകൾ ബാക്കി നിൽക്കുന്നു.

​വെടിനിർത്തൽ നിർദ്ദേശം തള്ളി ട്രംപ്: അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തിന് പാകിസ്ഥാൻ വഴി ഇറാൻ മറുപടി നൽകിയിരുന്നു. എന്നാൽ ഇറാന്റെ ഈ നിലപാട് “പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

​ഇറാന്റെ നിലപാട്: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കണമെന്നും മിഡിൽ ഈസ്റ്റിൽ ഉടനീളം ശാശ്വതമായ സമാധാനം വേണമെന്നുമാണ് ഇറാന്റെ ആവശ്യം. എന്നാൽ ഇറാന്റെ ആണവ പദ്ധതിയടക്കം നിയന്ത്രിക്കണമെന്ന നിലപാടിലാണ് അമേരിക്ക.

​ഡ്രോൺ ആക്രമണങ്ങൾ: സമാധാന ചർച്ചകൾക്കിടയിലും ഗൾഫ് മേഖലയിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തർ തീരത്തുള്ള കപ്പലുകൾക്ക് നേരെയും യു.എ.ഇ, കുവൈറ്റ് വ്യോമാതിർത്തികളിലും ഡ്രോണുകൾ എത്തിയതായി വാർത്തകളുണ്ട്.

ഡ്രോൺ അക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എ.ഇ ആരോപിച്ചു.

​ഭീഷണി തുടരുന്നു: തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി .

​ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി തടഞ്ഞത് ആഗോള എണ്ണവിലയിൽ വൻ വർദ്ധനവിന് കാരണമായിട്ടുണ്ട്.

20,000-ത്തോളം കപ്പൽ ജീവനക്കാർ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

​റഷ്യ – ഉക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് അടുക്കുകയാണെന്ന സൂചനകൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകി. എന്നാൽ പുടിൻ തന്റെ സുരക്ഷ കണക്കിലെടുത്ത് ബങ്കറിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്.

​ഹാന്റ വൈറസ് ഭീതി: ഹാന്റ വൈറസ് ബാധയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കുന്നു. ഇത് തടയാനുള്ള നടപടികൾ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാണ്.

​ തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പുറത്തിറക്കി. ഇത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കിയേക്കാ.

​ബ്രിട്ടനിൽ ക്രിക്കറ്റ് ബോൾ ക്ഷാമം: ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം ഉൽപ്പാദന മേഖലയിലുണ്ടായ തടസ്സങ്ങൾ കാരണം ഇംഗ്ലണ്ടിൽ ക്രിക്കറ്റ് ബോളുകൾക്ക് വലിയ ക്ഷാമം നേരിടുന്നതായി വാർത്തകളുണ്ട് .

​സംസ്ഥാനത്തു മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചു കോൺഗ്രസ്സിൽ ചക്കള ത്തി പോരാട്ടം തുടർന്നുകൊണ്ടിരിക്കെ ഘടകകക്ഷികളും അവകാശവാദങ്ങളു മായി രംഗത്തേക്ക്.
​മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടു.
​ 22 സീറ്റുകൾ നേടിയ മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനത്തിനും ഉപമുഖ്യമന്ത്രി പദത്തിനുമായി സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.
7 സീറ്റുകൾ നേടിയ പി.ജെ. ജോസഫ് വിഭാഗം ​കേരള കോൺഗ്രസ് കുറഞ്ഞത് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.

​കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരുടെ പേരുകൾ മന്ത്രി സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

​തമിഴ്‌നാട് രാഷ്ട്രീയം: നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസകൾ അറിയിച്ചു. കേന്ദ്രവുമായി സഹകരിച്ച് നീങ്ങാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് പ്രതിപക്ഷ നേതാവായി ചുമതലയേറ്റു.

​പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റു. പ്രധാനമന്ത്രിയും അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് ഇതോടെ അന്ത്യമായി.

​ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ഉപയോഗം കുറയ്ക്കാനും ‘വർക്ക് ഫ്രം ഹോം’ രീതികൾ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സാമ്പത്തിക ഭദ്രതയ്ക്കായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

​എയർ ഇന്ത്യ നടപടി: ചട്ടലംഘനം നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരത്തിലേറെ ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കിയതായി സിഇഒ കാംപ്ബെൽ വിൽസൺ വെളിപ്പെടുത്തി.

തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് കീഴ്പ്പെടുത്തിയ സത്യം താക്കൂർ എന്ന 13-കാരന്റെ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിക്കേറ്റെങ്കിലും കുട്ടി പുലിയുടെ കഴുത്തിൽ മുറുക്കിപ്പിടിച്ച് സ്വയം രക്ഷിക്കുകയായിരുന്നു.

​ ഐപിഎല്ലിൽ വെറും 13 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ഉർവിൽ പട്ടേൽ പുതിയ ചരിത്രം കുറിച്ചു

കേരളത്തിൽ വിവിധയിടങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ജില്ലകളിൽ കാർമേഘങ്ങൾ കടുക്കുന്നതായും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്.

​കോതമംഗലത്ത് ദാരുണ അപകടം
കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

​അമൃതം പൊടിയിൽ പല്ലിയുടെ ജഡം
കണ്ണൂർ പെരിങ്ങോം വയക്കര പഞ്ചായത്തിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇത് വലിയ ആശങ്കയുയർത്തിയിട്ടുണ്ട്.

​തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ നവീകരണം
439 കോടി രൂപ ചിലവിൽ നടക്കുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ശേഷവും തിരക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്ന ആശങ്ക ശക്തമാകുന്നു. നിലവിലെ ഡിസൈൻ പ്രകാരം യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള സൗകര്യങ്ങൾ കുറവാണെന്നാണ് ആക്ഷേപം.


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയോളമാണ് കുറഞ്ഞത്.

​ എടനീർ മഠത്തിൽ ജഗദ്ഗുരു ശങ്കരാചാര്യരുടെ പഞ്ചലോഹ വിഗ്രഹ അനാഛാദനം ഇന്ന് (മെയ് 11) നടക്കും. ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ ശൃംഗേരി മഠാധിപതിക്ക് അതിർത്തിയിൽ ഔദ്യോഗിക സ്വീകരണം നൽകി.

നീലേശ്വരം ഓർച്ചയിൽ സി.പി.എം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റു.

​ തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബേക്കലിലെ ആരാധകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page