സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ.സി വേണുഗോപാലിന് വേണ്ടി ഫ്‌ളക്‌സ്; സിപിഎം പ്രവര്‍ത്തകനെ കയ്യോടെ പൊക്കി നാട്ടുകാര്‍; ചതിച്ചത് സിസിടിവി

തൃശൂര്‍: സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ.സി വേണുഗോപാലിന് വേണ്ടി ഫ്‌ളക്‌സ് വച്ച സി.പി.എം പ്രവര്‍ത്തകനെ കയ്യോടെ പൊക്കി നാട്ടുകാര്‍. സി.പി.എം പ്രവര്‍ത്തകന്‍ അരവശേരി മുഹമ്മദ് ആണ് ഫ്‌ളക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതു സംബന്ധിച്ച് മുഹമ്മദ് പറയുന്ന വാട്‌സാപ് സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് താന്‍ ഫ്‌ളക്‌സ് വച്ചത്. സ്ഥലത്തെ സിസിടിവി കേടായതിനാല്‍ താനാണ് ഇതിന് പിന്നില്‍ കളിച്ചതെന്ന് ആരും അറിയില്ലെന്ന് കരുതി ചെയ്തതാണ്. പുതിയ സിസിടിവി വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് വാട്‌സാപ് സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന്റെ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ബോര്‍ഡ് വയ്ക്കുന്നത് സിസിടിവിയില്‍ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിയുകയും സ്ഥലത്തെത്തുകയും ചെയ്തു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എമ്മിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അന്വേഷിക്കട്ടെ എന്നും നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ ഇതുവരെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെ.സി.വേണുഗോപാലനോ, രമേശ് ചെന്നിത്തലയ്‌ക്കോ, വി.ഡി. സതീശനോ ഇവരില്‍ ആര്‍ക്കാണ് നറുക്ക് വീഴുന്നതെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ ജനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page