തൃശൂര്‍: കിടക്കനിര്‍മ്മാണശാലയില്‍ വന്‍തീപിടിത്തം. കൊരട്ടി മാമ്പ്രയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. അമീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.
രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







