തമിഴ്നാട് നിയമസഭയില്‍ ഇനി വിജയ് – ഉദയനിധി പോരാട്ടം; പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യന്റെ മകനെ തിരഞ്ഞെടുത്തു
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഇനി രണ്ട് നടന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാടും. വിജയ് മുഖ്യമന്ത്രിയായതോടെ ഉദയനിധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഡി.എം.കെ നിയമസഭാകക്ഷി യോഗമാണ് നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തത്. ഇതോടെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് ഉദയനിധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഇതിലൂടെ ഡി.എം.കെയില്‍ തലമുറ മാറ്റം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. നേതൃപദവി കരുണാനിധി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തിയതിലൂടെ പാര്‍ട്ടിക്കുള്ളിലെ …