ഇടുക്കി: വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ ഗൃഹനാഥന് പരിക്കേറ്റു. ഇടുക്കി ഉപ്പുതറയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ഉപ്പുതറ സ്വദേശി എം. അന്‍സാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയില്‍ വീട് ഭാഗികമായി തകര്‍ന്നു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







