കാനഡയില്‍ തോളെല്ലിന് ശസ്ത്രക്രിയ നടത്തി ആശുപത്രി വിട്ട മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

എറണാകുളം: കാനഡയില്‍ തോളെല്ലിന് ശസ്ത്രക്രിയ നടത്തി ആശുപത്രി വിട്ട മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു. കൊച്ചി സ്വദേശിയായ നമിത(35) യാണ് മരിച്ചത്. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ഭര്‍ത്താവ് ജിതിന്‍ ജേക്കബ് തോമസ് ആരോപിച്ചു. പ്രിന്‍സ് ജോര്‍ജിലെ ആശുപത്രിയില്‍ മെയ് ആറിനാണ് നമിതയുടെ ശസ്ത്രക്രിയ നടന്നത്.

നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുള്ള നമിതയ്ക്ക് ശരിയായ പരിചരണം ലഭിച്ചില്ലെന്നും ജിതിന്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി ഉറക്കത്തിനിടെയാണ് നമിത മരിച്ചത്. രാവിലെയാണ് നമിതയുടെ മരണം വീട്ടുകാര്‍ അറിയുന്നത്. സംസ്‌കാരം കാനഡയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. നമിതയ്ക്ക് അഞ്ചുവയസ്സുള്ള മകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page