കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ വിദ്യാര്‍ഥികളും മരിച്ചു

കൊച്ചി: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ വിദ്യാര്‍ഥികളും മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. മൂവരും കോതമംഗലം ബസേലിയസ് ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. അവധി ദിവസമായതിനാല്‍ ഒമ്പതംഗ സംഘ വിദ്യാര്‍ത്ഥി സംഘം വിനോദ സഞ്ചാര കേന്ദ്രമായ കോതമംഗലം വടാട്ടുപാറ പലവന്‍പടിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുഴയില്‍ കുഴിക്കാനിറങ്ങി. ഇതില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് വിവരം.

മറ്റ് വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി വിദ്യാര്‍ത്ഥികളെ പുഴയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഇവിടെ പതിവായി അപകടം സംഭവിക്കാറുണ്ടെന്നും മുന്നറിയിപ്പു ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ച് പുഴയില്‍ ഇറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page