പൂച്ചക്കാട്ട് വൻ കവർച്ച; വീട്ടിൽ നിന്നു 45 പവനും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസർകോട് : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂച്ചക്കാട്ട് വൻ കവർച്ച. വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ 45 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. പൂച്ചക്കാട് , അരയാൽ തറയിലെ ഹലീമയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ശനിയാഴ്ച വൈകുന്നേരം ആറിനും ഞായറാഴ്ച ഉച്ചയ്ക്കുമിടയിലാണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page