വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി; പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്

എറണാകുളം: ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസെടുത്തത്.

പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ കൊല്ലം സ്വദേശിയായ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ മുജീബ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. 2025 ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴാണ് യുവതി പരാതി നല്‍കിയത്. കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയ മുജീബ് റഹ്‌മാനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

അതേസമയം മുജീബ് റഹ്‌മാനെതിരെ കൊച്ചി സ്വദേശിയായ ഡോക്ടറും പരാതിയുമായി എത്തിയിട്ടുണ്ട്. ലഹരി കേസില്‍പ്പെടുത്താതിരിക്കാന്‍ ഒന്നരലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page