കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിനു എത്തിയ എട്ടുവയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി കൊന്നു

ബംഗ്ളൂരു: കുടുംബാംഗങ്ങളോടൊപ്പം തീര്‍ത്ഥാടനത്തിനു എത്തിയ പത്തുവയസ്സുകാരനെ പുള്ളിപുലി കടിച്ചു കൊണ്ടുപോയി കൊന്നു. കുട്ടിയുടെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. ബംഗ്‌ളൂരു സ്വദേശിയായ ഹര്‍ഷിത് (8) ആണ് അതിദാരുണായി കൊല്ലപ്പെട്ടത്. ചാമരാജനഗറിനു സമീപത്തു മഹദേശ്വര കുന്നിലാണ് സംഭവം.
കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ബംഗ്‌ളൂരു, ലങ്കരെ സ്വദേശിയായ കുട്ടി മഹാദേശ്വര ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനു എത്തിയത്. പത്തോളം പേരടങ്ങിയ കുടുംബം മഹദേശ്വര ക്ഷേത്രത്തില്‍ നിന്നു നാഗമലയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ഇന്‍ഡിനത്ത എന്ന സ്ഥലത്തു വച്ചാണ് പുള്ളിപ്പുലി ഹര്‍ഷിത്തിനെ ആക്രമിച്ചത്. കുടുംബാംഗങ്ങള്‍ നോക്കി നില്‍ക്കെയാണ് പുലി കുട്ടിയെ കടിച്ചെടുത്ത് വനത്തിലേയ്ക്ക് ഓടി മറിഞ്ഞത്. കുടുംബത്തിനു നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വനത്തിനകത്തു കണ്ടെത്തിയത്. മഹദേശ്വരന്റെ 77 കുന്നുകളില്‍ ഒന്നാണ് നാഗമലൈ. ഈ പ്രദേശം നിബിഡവനമായതിനാല്‍ വന്യമൃഗ സാന്നിധ്യം സാധാരണയാണ്.നേരത്തെ ഇവിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page