യുവാവിനെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍; അക്രമത്തിന് കാരണം ഭാര്യയുമായുള്ള അവിഹിതം

തൃശൂര്‍: ജിമ്മില്‍ നിന്നിറങ്ങിയ യുവാവിനെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. പോട്ട പനമ്പിള്ളി നഗര്‍ പടിഞ്ഞാറേക്കാടന്‍ വീട്ടില്‍ സിറിളിനെ ആണ് സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അതിക്രമത്തിന് ഇരയായ യുവാവിന്റെ ഭാര്യയുമായുള്ള അവിഹിതമാണ് അക്രമത്തിന് പിന്നിലെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നില്‍ കഴിഞ്ഞദിവസമാണ് സംഭവം. മരത്താക്കര പുഴമ്പള്ളം സ്വദേശിക്കാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ചാലക്കുടിയില്‍ നിന്നു ചുറ്റിക വാങ്ങിയ ഇയാള്‍ കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു തീരുമാനമെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനാണ് പ്രതി. പ്രതിയെ കണ്ടെത്താന്‍ 25 ഓളം രഹസ്യ പൊലീസിനെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വലയിലാകുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page