പെട്രോളിയം ആന്റ് ഗ്യാസ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉടൻ നടപ്പിലാക്കണം : ബിഎംഎസ്

കാസർകോട്: പെട്രോളിയം ആന്റ് ഗ്യാസ് മേഖലയിലെ തൊഴിലാളികളുടെ വേതന വർധവ് ഉടൻ നടപ്പിലാക്കണമെന്ന് പെട്രോളിയം ആൻഡ് ഗ്യാസ് മസ്ദൂർ സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കരാർ അനുസരിച്ചുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് എത്രയും വേഗം നടപ്പിലാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ ആവശ്യപ്പെട്ടു.

കമ്പനികൾ നേരിട്ട് നടത്തുന്ന പെട്രോൾ പമ്പുകളിൽ കേരളത്തിലെ പല ഭാഗങ്ങളിലും 21,000 രൂപയ്ക്കു മുകളിലുള്ള ശമ്പളം നൽകുന്ന സാഹചര്യത്തിൽ, എല്ലാ ഏജൻസികളിലും ഒരേ രീതിയിൽ വേതനം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമാപനപ്രഭാഷണവും പുതിയ ഭാരവാഹി പ്രഖ്യാപനവും ദിനേശ് പി ബംബ്രാണ നിർവഹിച്ചു ഭാരവാഹികൾ:

(പ്രസി)കെ വി ബാബു,

(വൈസ് പ്രസി) ബിജു എച്ച് പി ശ്രീജിത്ത് ടി സുകുമാര റാവു,

(ജനറൽ സെക്ര) ശ്രീധര ചേനക്കോട്

(ജോ: സെക്രട്ടറി) രഞ്ജിത്ത് മാവുങ്കൽ

ട്രഷറർ: ജയേഷ് പാറക്കട്ട
ശ്രീധര ചേനക്കോട് സ്വാഗതവും ജയേഷ് പാറക്കട്ട നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page