പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ വീടിന് സമീപത്തെ വീടുകളിലും പാമ്പ്; ഒരാഴ്ചയ്ക്കിടെ 4 പാമ്പുകളെ കണ്ടെത്തി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ വീടിന് സമീപത്തെ വീടുകളില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ നാലു പാമ്പുകളെയാണ് വീടുകളില്‍ നിന്ന് കണ്ടെത്തിയത്. എല്ലാം ശംഖുവരയന്‍ ഇനത്തില്‍പ്പെട്ടതാണ്. ശംഖുവരയനെ കൂടാതെ മലമ്പാമ്പുകളേയും ഇവിടെ പതിവായി കാണാമെന്ന് കോടാലി നിവാസികള്‍ പറയുന്നു.

കഴിഞ്ഞദിവസം വീടിനകത്തെ ശുചിമുറിക്കരികില്‍ തണുപ്പ് പറ്റി കിടന്ന പാമ്പിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വയസ്സായ മാതാവിനെയും കൊണ്ട് ശുചിമുറിയില്‍ പോകാനിറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കാല്‍ മുന്നോട്ട് വച്ചിരുന്നെങ്കില്‍ പാമ്പിന്റെ കടി കൊള്ളുമായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ പ്രദേശത്ത് മുട്ടവിരിഞ്ഞിറങ്ങിയ പാമ്പുകള്‍ വീടുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തിയതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും, വ്യാപക പരിശോധന ആരംഭിക്കണമെന്നുമാണ് ജനപ്രതിനിധികളുടെ ആവശ്യം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page