പെയിന്റ് കടയില്‍ വന്‍ തീപിടിത്തം; കടയില്‍ സൂക്ഷിച്ച 10 ലക്ഷം രൂപയടക്കം കത്തിനശിച്ചു; 5 കോടിയുടെ നഷ്ടമെന്ന് ഉടമ

കോഴിക്കോട്: രാമനാട്ടുകരയിലെ പെയിന്റ് കടയില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. തീപിടിത്തത്തില്‍ അഞ്ചുകോടി രൂപയ്ക്കടുത്ത് നഷ്ടം സംഭവിച്ചതായി ഉടമ അഷ്‌റഫ് പറഞ്ഞു. കടയില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയും കത്തിനശിച്ചു. ബാങ്കിലടയ്ക്കാന്‍ വച്ച പണമായിരുന്നു ഇതെന്ന് അഷ്‌റഫ് പറഞ്ഞു.
രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുനിലയുള്ള കടയുടെ മുകള്‍നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ കടയില്‍ ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവ സമയത്ത് അഷറഫ് മറ്റൊരു കടയിലായിരുന്നു.

മുകളില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് അഷ്‌റഫിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സമീപ കടകളിലേക്കും തീ പടരാന്‍ തുടങ്ങിയിരുന്നു. രണ്ടര മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഫയര്‍ ഫോഴ്‌സിനൊപ്പം നാട്ടുകാരും മുന്നിട്ടിറങ്ങിയാണ് തീയണച്ചത്. സ്ഥലത്ത് ഇപ്പോഴും പുക ഉയരുന്നതിനാല്‍ മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page