എറണാകുളം: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോതമംഗലം ബസേലിയോസ് ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം.
ഇന്ന് അവധി ദിവസമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലെത്തുകയും കുളിക്കാനിറങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവില്‍ ഫയര്‍ ഫോഴ്‌സ് എത്തി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.







